Connect with us

Kerala

ആഘോഷപ്പൊലിമയിൽ ഇന്ന് നബിദിനം; പ്രവാചക പ്രകീർത്തന നിറവിൽ വിശ്വാസികൾ

വിശ്വാസിക്ക് അളവറ്റ ആവേശവും സന്തോഷവും നൽകുന്ന പകലാണിത്. പ്രവാചക പ്രേമത്തിന്റെ ഇശലുകൾ നാടാകെ പരന്നൊഴുകുന്ന പുണ്യ ദിനം.

Published

|

Last Updated

കോഴിക്കോട് | നബികീർത്തനങ്ങളുടെ ആഘോഷപ്പൊലിമയിൽ ഇന്ന് നബിദിനം. പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മം കൊണ്ട് അനുഗൃഹീതമായ സുദിനം. വിശ്വാസിക്ക് അളവറ്റ ആവേശവും സന്തോഷവും നൽകുന്ന പകലാണിത്. പ്രവാചക പ്രേമത്തിന്റെ ഇശലുകൾ നാടാകെ പരന്നൊഴുകുന്ന പുണ്യ ദിനം.

തെരുവോരങ്ങളും പള്ളി- മദ്‌റസാ സ്ഥാപനങ്ങളും വീടുകളുമടക്കം അലങ്കാര തോരണങ്ങളാൽ നിറഞ്ഞു കഴിഞ്ഞു. ഭക്ഷണവും മധുര പാനീയങ്ങളും ഘോഷയാത്രകളും കൊണ്ട് വിശ്വാസികൾ ഈ ദിനത്തെ വരവേൽക്കും.

മുസ്‌ലിം സംഘടനകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. റബീഉൽ അവ്വൽ ഒന്ന് മുതൽ തന്നെ മിക്ക പള്ളികളിലും വിപുലമായ മൗലിദ് സദസ്സുകൾ സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തോളമായി കൊവിഡ് സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയായിരുന്നു മൗലിദ് സദസ്സുകൾ നടന്നത്. നിയന്ത്രണങ്ങൾ മാറിയ സാഹചര്യത്തിൽ ആവേശപൂർവമാണ് വിശ്വാസികൾ മൗലിദ് സദസ്സിലേക്കെത്തിച്ചേർന്നത്.

നബിദിനത്തോടനുബന്ധിച്ച് കേരള മുസ്‌ലിം ജമാഅത്തിന്റെയും എസ് വൈ എസ്, എസ് എസ് എഫ് സംഘടനകളുടെയും നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന മീലാദ് ക്യാമ്പയിൻ സംഘടിപ്പിച്ചിട്ടുണ്ട്.

യു എ ഇ, ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ ഇന്നലെയായിരുന്നു നബിദിനം. പ്രവാസ ലോകത്തെ സുന്നി സംഘടനകളുടെ കൂട്ടായ്മയായ ഐ സി എഫിന് കീഴിലും വിവിധ സുന്നി സംഘടനകളുടെ ആഭിമുഖ്യത്തിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്.

---- facebook comment plugin here -----

Latest