National
തിരുനെല്‍വേലി ക്വാറി അപകടം: രക്ഷപ്പെടുത്തിയ തൊഴിലാളി ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരിച്ചു
ദുര്‍ഘടമായ ഭൂപ്രദേശവും പാറക്കെട്ടുകളും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു

ചെന്നൈ| തിരുനെല്‍വേലിയില്‍ ക്വാറിയില്‍ കുടങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. മൂന്ന് പേര്‍ ഇനിയും ക്വാറിയില്‍ കുടുങ്ങി കിടക്കുകയാണ്. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
300 അടി താഴ്ചയിലായി പാറക്കെട്ടിലാണ് ആറ് തൊഴിലാളികള്‍ കുടുങ്ങിയത്. ഇതില്‍ രണ്ട് പേരെ ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. ആരക്കോണത്തെ ദേശീയ ദുരന്ത നിവാരണ സേനയുടെ കണ്‍ട്രോള്‍ റൂം സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്.
അതേസമയം, ക്വാറിയുടെ ലൈസന്‍സ് ഉടമ ശങ്കരലിംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഉടമയായ സെല്‍വരാജിനെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പേര്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. അതേസമയം, ദുര്‍ഘടമായ ഭൂപ്രദേശവും പാറക്കെട്ടുകളും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്.