Kerala
15 ലക്ഷം രൂപ തട്ടിയെടുത്തെന്ന് തൃശൂര്‍ സ്വദേശി; മോന്‍സനെതിരെ വീണ്ടും കേസ്
		
      																					
              
              
            കൊച്ചി | പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ വീണ്ടും കേസ്. 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന തൃശൂര്‍ സ്വദേശി ഹനീഷ് ജോര്‍ജിന്റെ പരാതിയിലാണ് കേസെടുത്തത്.
അറസ്റ്റിലായതിനു പിന്നാലെ മോന്‍സനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ഒരു പോക്‌സോ കേസും പ്രതിക്കെതിരെ ചാര്‍ജ് ചെയ്തിരുന്നു. പഠന സഹായം വാഗ്ദാനം ചെയ്ത് മോന്‍സണ്‍ തന്റെ ജോലിക്കാരിയുടെ മകളെ പീഡിപ്പിച്ചുവെന്നാണ് കേസ്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
