Connect with us

drugs arrest

നിരോധിത ലഹരിമരുന്നുമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഹൗസ് സര്‍ജന്‍ പിടിയില്‍

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ 15 ഡോക്ടര്‍മാര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്നും ഇവര്‍ തന്റെ മുറിയില്‍ എത്തിയാണ് ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി

Published

|

Last Updated

തൃശ്ശൂര്‍ | നിരോധിത ലഹരിമരുന്നായ എം ഡി എം എയുമായി തൃശ്ശൂരില്‍ ഡോക്ടര്‍ പിടിയില്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനായ അക്വില്‍ മുഹമ്മദ് ഹുസൈനാണ് പോലീസ് പിടിയിലായത്. മെഡിക്കല്‍ കോളേജിന് സമീപത്തെ സ്വകാര്യമെഡിക്കല്‍ കോളേജ് പരിസരത്തുള്ള സ്വകാര്യ ഹോസ്റ്റലില്‍ നിന്നും ഇന്ന് പുലര്‍ച്ചയോടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. മെഡിക്കല്‍ കോളേജിലെ കൂടുതല്‍ ഡോക്ടര്‍മാര്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നതായി പോലീസിന് വിവരമുണ്ട്.

2.4 ഗ്രാം എം ഡി എംക്കൊപ്പം എല്‍ എസ് ഡി സ്റ്റാമ്പ്, ഉപയോഗിച്ച ഹാഷിഷ് ഓയിലിന്റെ ഒരു കുപ്പിയും ഇവിടെ നിന്നും പോലീസ് പിടികൂടിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ് അക്വില്‍ മുഹമ്മദ് ഹുസൈന്‍. ഇയാള്‍ക്ക് ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ 15 ദിവസം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ 15 ഡോക്ടര്‍മാര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്നും ഇവര്‍ തന്റെ മുറിയില്‍ എത്തിയാണ് ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി. വിശാഖപട്ടണത്തു നിന്നും ഹാഷിഷ് ഓയിലും ബെംഗളൂരുവില്‍ നിന്നും എം ഡി എം എയും എത്തിക്കുന്നതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇയാള്‍ക്ക് ലഹരിമരുന്ന് വില്‍പനയും ഉണ്ടെന്ന് പോലീസ് അറിയിച്ചു.

---- facebook comment plugin here -----

Latest