Connect with us

Kerala

തൃക്കാക്കര തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസം എക്‌സിറ്റ് പോള്‍, അഭിപ്രായ സര്‍വേകള്‍ നിരോധിച്ചു

ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ സര്‍വേകള്‍ ഇലക്ട്രോണിക് മീഡിയ വഴി 29ന് വൈകിട്ട് ആറ് മുതല്‍ 31ന് വൈകിട്ട് ആറ് വരെ പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Published

|

Last Updated

തൃക്കാക്കര | തൃക്കാക്കരയില്‍ വോട്ടെടുപ്പ് നടക്കുന്ന 31ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ എക്സിറ്റ് പോള്‍ നിരോധിച്ചതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു. ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ സര്‍വേകള്‍ ഇലക്ട്രോണിക് മീഡിയ വഴി 29ന് വൈകിട്ട് ആറ് മുതല്‍ 31ന് വൈകിട്ട് ആറ് വരെ പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ മറ്റേതെങ്കിലും ഉപാധികളിലൂടെയോ പ്രസിദ്ധപ്പെടുത്തുന്നത് കര്‍ശനമായി നിരോധിച്ചതായും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പറഞ്ഞു.

 

Latest