Connect with us

National

യുപിയില്‍ മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; ഗുരുതരാവസ്ഥയില്‍

മാതാപിതാക്കള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പ്രതി പെണ്‍കുട്ടിയെ കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത്‌വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Published

|

Last Updated

ലക്‌നോ|യുപിയില്‍ മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. ബുധനാഴ്ച്ച രാത്രിയാണ് സംഭവം. കുട്ടി രാത്രി മെട്രോ സ്റ്റേഷന് കീഴില്‍ കിടന്ന് ഉറങ്ങുകയായിരുന്നപ്പോഴാണ് ക്രൂര കൃത്യം നടന്നതെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പ്രതി പെണ്‍കുട്ടിയെ കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത്‌വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആശിഷ് കുമാര്‍ ശ്രീവാസ്തവ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘം ബുധനാഴ്ച രാത്രി തന്നെ കൃത്യം നടന്ന സ്ഥലം പരിശോധിച്ചിരുന്നു. കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അവിടെ നിന്ന് തുടര്‍ ചികിത്സയ്ക്കായി ഉന്നത മെഡിക്കല്‍ സെന്ററിലേക്ക് റഫര്‍ ചെയ്തു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.

 

 

---- facebook comment plugin here -----

Latest