Connect with us

Kerala

വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി

Published

|

Last Updated

പാലക്കാട് | വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി. കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ പോളിടെക്നിക്കിലെ വിദ്യാര്‍ഥികളായ സഞ്ജയ്, രാഹുല്‍, പൂര്‍ണേഷ് എന്നിവരെയാണ് കാണാതായത്. തമിഴ്നാട് സുന്ദരാപുരം സ്വദേശികളാണ് ഇവര്‍.

അഞ്ച് പേരടങ്ങിയ സംഘമാണ് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയത്. കാണാതായവര്‍ക്കായി പോലീസും അഗ്നിശമന സേനയും ചേര്‍ന്ന് ഊര്‍ജിത തിരച്ചില്‍ നടത്തിവരികയാണ്.

Latest