Connect with us

Uae

ദുബൈയിൽ മൂന്ന് വിദ്യാലയങ്ങൾ അടച്ചു പൂട്ടി

ഈ അധ്യയന വർഷം ആറ് പുതിയ സ്‌കൂളുകൾ തുറന്നു.

Published

|

Last Updated

ദുബൈ | ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ 2023-24 അധ്യയന വർഷത്തിന്റെ അവസാനത്തിൽ മൂന്ന് വിദ്യാലയങ്ങൾ അടച്ചുപൂട്ടിയതായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ്അതോറിറ്റി (കെ എച്ച് ഡി എ) അറിയിച്ചു. ദുബൈ ഗവൺമെന്റ് മീഡിയ ഓഫീസ് (ജി ഡി എം ഒ) സംഘടിപ്പിച്ച “മീറ്റ് ദി സി ഇ ഒ’ പരിപാടിയിലാണ് വെളിപ്പെടുത്തൽ.

ദുബൈ സ്‌കൂളുകൾ സാധാരണയായി വാർഷിക പരിശോധനകൾക്ക് വിധേയമാകും. “മികച്ചത്’ മുതൽ “ദുർബലമായത്’ വരെ റേറ്റിംഗുകൾ നൽകും. അതേസമയം ഈ അധ്യയന വർഷത്തിൽ പൂർണ പരിശോധനക്ക് വിധേയമായില്ല. എന്നാൽ സ്‌കൂളുകൾക്ക് ദുബൈ സ്‌കൂൾ ഇൻസ്പെക്ഷൻ ബ്യൂറോക്ക് (ഡി എസ്‌ ഐ ബി) പൂർണപരിശോധനക്കായി അഭ്യർഥന സമർപ്പിക്കാം. അത് കെ എച്ച് ഡി എയുടെ വിവേചനാധികാരത്തിൽ അവലോകനത്തിനും അംഗീകാരത്തിനും വിധേയമായിരിക്കും. സ്‌കൂളുകളോട് 2024 ജൂലൈ അഞ്ചിനകം അഭ്യർഥന സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. അംഗീകൃത അഭ്യർഥനകളുള്ള സ്ഥാപനങ്ങളെ ഈ അധ്യയന വർഷത്തിന്റെ ടേം രണ്ടിൽ നിലപാട് അറിയിക്കും.

ഈ അധ്യയന വർഷത്തേക്കുള്ള തയ്യാറെടുപ്പുകൾ ജനുവരിയിൽ ആരംഭിച്ചിരുന്നു. 700-ലധികം വ്യക്തികളിൽ നിന്നും 290 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. നിലവിൽ 223 സ്വകാര്യ സ്‌കൂളുകൾ 365,000 വിദ്യാർഥികൾക്ക് സേവനം നൽകുന്നു. 17 വ്യത്യസ്ത പാഠ്യപദ്ധതികൾ വാഗ്ദാനം ചെയ്യുന്നു. ഈ അധ്യയന വർഷം ആറ് പുതിയ സ്‌കൂളുകൾ തുറന്നു.

---- facebook comment plugin here -----

Latest