Connect with us

Kerala

വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച എം ഡി എം എ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

വണ്ടൂർ കാരാട്ടെ ഷൈജേഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എം ഡി എം എ പിടികൂടിയത്.

Published

|

Last Updated

മലപ്പുറം| വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 81.733 ഗ്രാം എം ഡി എം എയുമായി മൂന്ന് പേർ അറസ്റ്റിൽ. കാരാട് സ്വദേശികളായ ഷൈജേഷ് (34), അരുൺ (24), നിലമ്പൂർ സ്വദേശി മഹേഷ് കുമാർ (35) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

വണ്ടൂർ കാരാട്ടെ ഷൈജേഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എം ഡി എം എ പിടികൂടിയത്. ബംഗളൂരുവിൽനിന്ന് കാറിൽ ലഹരിമരുന്ന് എത്തിച്ചതാണെന്നാണ് എക്സൈസ് സംഘത്തിന് ലഭിച്ച വിവരം.

മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച 5,980 രൂപയും എം ഡി എം എ തൂക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

ലഹരിമരുന്നിന്റെ ഉറവിടം, വിതരണശൃംഖല, വിൽപ്പനയ്ക്കായി മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ മൂന്ന് പേരെയും പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Content Highlights: Excise officials arrested three men and seized 81.733 grams of MDMA stored for sale in Wandoor, Malappuram. The drugs were allegedly smuggled from Bengaluru in a car. Officials also confiscated cash, an electronic weighing scale, and the vehicle used for trafficking.

Latest