Aksharam Education
ഇംഗ്ലീഷ് വ്യാകരണത്തിലെ കൗതുകകരമായ ചില പ്രയോഗങ്ങൾ
വിവിധക്ലാസ്സുകളിൽ ഇംഗ്ലീഷ് പാഠപുസ്തകത്തിൽ വിവിധ ഇടങ്ങളിലായി വരുന്ന ഇത്തരം ഭാഷാപ്രയോഗങ്ങളുടെ പിന്നിലെ വ്യാകരണ യുക്തികൾ ലളിതമായ ഉദാഹരണങ്ങളിലൂടെ മനസ്സിലാക്കുന്നത് ഇംഗ്ലീഷ് ഭാഷയുടെ സ്വാഭാവികമായ പ്രയോഗരീതി തിരിച്ചറിയാൻ സഹായിക്കും.
ഇംഗ്ലീഷ് ഭാഷ പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും നമ്മെ പലപ്പോഴും ആശയക്കുഴപ്പത്തിലാക്കുന്ന ചില പ്രയോഗങ്ങളുണ്ട്. വ്യാകരണ നിയമങ്ങൾ അറിയാമെങ്കിലും ചില വാക്യങ്ങളുടെ ശരിയായ പ്രയോഗം കണ്ടെത്താൻ നാം പ്രയാസപ്പെടാറുണ്ട്. ഒരേപോലെ തോന്നുന്ന വാക്കുകൾക്ക് വ്യത്യസ്ത അർഥങ്ങൾ വരുന്നതും ചെറിയൊരു പദമാറ്റം വാക്യത്തിന്റെ അർഥം തന്നെ മാറ്റുന്നതും ഇംഗ്ലീഷ് ഭാഷയുടെ സവിശേഷതകളാണ്. വിവിധക്ലാസ്സുകളിൽ ഇംഗ്ലീഷ് പാഠപുസ്തകത്തിൽ വിവിധ ഇടങ്ങളിലായി വരുന്ന ഇത്തരം ഭാഷാപ്രയോഗങ്ങളുടെ പിന്നിലെ വ്യാകരണ യുക്തികൾ ലളിതമായ ഉദാഹരണങ്ങളിലൂടെ മനസ്സിലാക്കുന്നത് ഇംഗ്ലീഷ് ഭാഷയുടെ സ്വാഭാവികമായ പ്രയോഗരീതി തിരിച്ചറിയാൻ സഹായിക്കും.
“Good’ ആണോ “Well’ ആണോ?
Good സാധാരണയായി adjective-ഉം well adverb-ഉം ആണ്.
- She is a good singer.
- She sings well.
എന്നാൽ ആരോഗ്യസ്ഥിതി സൂചിപ്പിക്കുമ്പോൾ well adjective ആകുന്നു: I am well now. അതുപോലെ linking verbs-ന് ശേഷം adjective ഉപയോഗിക്കാം.
- The food smells good.
- You look tired.
ഒരു വാക്കിന്റെ വ്യാകരണപരമായ ധർമം അതിന്റെ രൂപം മാത്രമല്ല, വാക്യത്തിലെ ഉപയോഗവും അനുസരിച്ചാണ് തീരുമാനിക്കേണ്ടത്.
”Can’t help doing’ — എന്തുകൊണ്ട് “to do’ അല്ല?
ചില expressions-നു ശേഷം verb-ന്റെ -ing രൂപമാണ് ഉപയോഗിക്കുന്നത്.
- I enjoy reading.
- She avoided answering.
- I can’t help laughing.
എന്നാൽ മറ്റുചില പ്രയോഗങ്ങളിൽ infinitive ഉപയോഗിക്കുന്നു: I want to learn English.
ചെറിയ വ്യത്യാസം അർഥത്തിലും മാറ്റമുണ്ടാക്കാം.
- I stopped smoking. — ഞാൻ പുകവലി നിർത്തി.
- I stopped to smoke. — പുകവലിക്കാനായി ഞാൻ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി നിർത്തി.
“Look forward to meeting you’
To വന്നാൽ അതിനുശേഷം infinitive മാത്രമേ വരൂ എന്ന ധാരണ തെറ്റാണ്. ചില പ്രയോഗങ്ങളിൽ to ഒരു preposition ആയതിനാൽ അതിനു ശേഷം noun അല്ലെങ്കിൽ -ing രൂപം വരുന്നു.
- I want to meet you.
- I look forward to meeting you.
She is used to getting up early.
Hard — Hardly; Near — Nearly
Hard എന്നത് കഠിനമായി എന്നർഥത്തിൽ വരുമ്പോൾ hardly എന്നതിന് വളരെ കുറച്ചുമാത്രം, കഷ്ടിച്ച് എന്നൊക്കെയാണ് അർഥം.
- He works hard.
- He hardly works.
- I could hardly hear him.
അതുപോലെ near എന്നത് അടുത്ത് എന്നും nearly എന്നത് ഏകദേശം എന്നും അർഥമാക്കുന്നു.
- Come near me.
- Nearly a hundred students attended the programme.
-ly ചേർത്താൽ എല്ലായ്പ്പോഴും ഒരേ അർഥത്തിലുള്ള രൂപം ലഭിക്കണമെന്നില്ല.
“I used to’ — “I am used to’
ഈ രണ്ട് പ്രയോഗങ്ങളും അർഥത്തിൽ വ്യത്യസ്തമാണ്.
- I used to wake up early. — പണ്ട് ഞാൻ നേരത്തേ എഴുന്നേൽക്കാറുണ്ടായിരുന്നു.
- I am used to waking up early. — നേരത്തേ എഴുന്നേൽക്കുന്നത് എനിക്ക് ശീലമായിരിക്കുന്നു.
ആദ്യത്തേത് പഴയ ശീലത്തെയും രണ്ടാമത്തേത് ഒരു കാര്യത്തോടുള്ള പരിചയത്തെയും സൂചിപ്പിക്കുന്നു.
“One of the students is…’
Subject-ഉം verb-ഉം തമ്മിലുള്ള agreement ശ്രദ്ധിക്കണം.
- The students are present.
- One of the students is absent.
- Each of the boys is responsible.
- Both of the boys are present.
ആദ്യത്തെ വാക്യത്തിൽ students ആണ് subject. രണ്ടാമത്തേതിൽ one ആണ് യഥാർഥ subject. അതിനാലാണ് is ഉപയോഗിക്കുന്നത്.
“The number of’ — “A number of’
ഈ രണ്ട് പ്രയോഗങ്ങളും രൂപത്തിൽ സാമ്യമുള്ളവയാണെങ്കിലും verb agreement വ്യത്യസ്തമാണ്.
- The number of students is increasing.
- A number of students are absent.
- The number of applications has increased.
- A number of applications have been rejected.
The number of എന്നത് എണ്ണത്തെ സൂചിപ്പിക്കുന്നതിനാൽ singular verb ഉപയോഗിക്കുന്നു. A number of എന്നത് പലരെയോ പലതിനെയോ സൂചിപ്പിക്കുന്നതിനാൽ plural verb ഉപയോഗിക്കുന്നു.
“Few’ — “A few’; “Little’ — “A little’
ഈ പ്രയോഗങ്ങളിൽ ചെറിയൊരു പദവ്യത്യാസം പോലും അർഥത്തിൽ വലിയ മാറ്റമുണ്ടാക്കുന്നു.
- Few students attended the class. — വളരെ കുറച്ച് വിദ്യാർഥികൾ മാത്രമേ ക്ലാസ്സിൽ പങ്കെടുത്തുള്ളൂ.
- A few students attended the class — കുറച്ച് വിദ്യാർഥികൾ ക്ലാസ്സിൽ പങ്കെടുത്തു.
- There is little hope of success. — വിജയത്തിന് പ്രതീക്ഷ വളരെ കുറവാണ്.
- There is a little hope of success. — വിജയത്തിന് കുറച്ചെങ്കിലും പ്രതീക്ഷയുണ്ട്.
Few, little എന്നിവ പലപ്പോഴും അപര്യാപ്തതയെ സൂചിപ്പിക്കുമ്പോൾ a few, a little എന്നിവ കുറച്ചെങ്കിലും ഉണ്ടെന്ന ആശയം നൽകുന്നു. എണ്ണാവുന്ന നാമങ്ങളോടൊപ്പം few-ഉം എണ്ണാൻ കഴിയാത്ത നാമങ്ങളോടൊപ്പം little-ഉം ഉപയോഗിക്കുന്നു.
“Too’ — “Very’; “Too…to’
Too, very എന്നീ വാക്കുകൾ ഒരുപോലെ തോന്നാമെങ്കിലും അവയുടെ അർഥത്തിൽ വ്യത്യാസമുണ്ട്. Very ഒരു ഗുണത്തിന്റെ തീവ്രത വ്യക്തമാക്കുമ്പോൾ too പലപ്പോഴും ആവശ്യത്തിലധികം എന്ന അർഥം നൽകുന്നു.
- The tea is very hot. — ചായക്ക് നല്ല ചൂടുണ്ട്.
- The tea is too hot to drink. — ചായ കുടിക്കാൻ കഴിയാത്തത്ര ചൂടാണ്.
- He is very young. — അവൻ വളരെ ചെറുപ്പമാണ്.
- He is too young to drive. — വാഹനമോടിക്കാൻ അവന് പ്രായം തീരെ കുറവാണ്.
Too…to എന്ന ഘടന പലപ്പോഴും ഒരു പ്രവൃത്തി ചെയ്യാൻ കഴിയാത്തത്ര അധികമായ അളവിനെയോ അവസ്ഥയെയോ സൂചിപ്പിക്കുന്നു. അതിനാൽ very-യും too-യും എല്ലായിടത്തും പരസ്പരം മാറ്റി ഉപയോഗിക്കാനാകില്ല.
“Although’ — “Despite’
ഈ രണ്ട് പ്രയോഗങ്ങളും വൈരുധ്യമുള്ള ആശയങ്ങൾ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്നവയാണ്. എന്നാൽ അവക്ക് ശേഷം വരുന്ന പദഘടന വ്യത്യസ്തമാണ്.
- Although it was raining, we went out.
- Despite the rain, we went out.
- Although he was tired, he continued working.
- Despite being tired, he continued working.
Although-നു ശേഷം സാധാരണയായി subject-ഉം verb-ഉം അടങ്ങിയ clause വരുന്നു. Despite-നു ശേഷം noun, pronoun അല്ലെങ്കിൽ verb-ന്റെ -ing രൂപമാണ് ഉപയോഗിക്കുന്നത്.
ശ്രദ്ധിക്കുക: Despite-നു ശേഷം നേരിട്ട് of ചേർക്കരുത്. Despite the rain എന്നാണ് ശരി; Despite of the rain എന്നത് തെറ്റാണ്.
ഇങ്ങനെ നോക്കുമ്പോൾ, ഇംഗ്ലീഷ് വ്യാകരണം നിയമങ്ങൾ മനഃപാഠമാക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ചെറിയ പദവ്യത്യാസങ്ങൾ, ഒരു വാക്കിന്റെ വാക്യത്തിലെ ധർമം, ഒരു പ്രയോഗത്തിനു ശേഷം വരുന്ന പദരൂപം എന്നിവയെല്ലാം അർഥത്തെ സ്വാധീനിക്കുന്നു. ഇത്തരം കൗതുകങ്ങൾ തിരിച്ചറിയുന്നത് ഇംഗ്ലീഷ് കൂടുതൽ കൃത്യമായും സ്വാഭാവികമായും ഉപയോഗിക്കാൻ പഠിതാക്കളെ സഹായിക്കും.
Content Highlights: Mastering English grammar requires understanding nuanced usage rules and sentence structures rather than just memorizing definitions. Key concepts include verb agreements, prepositions like look forward to, and distinct meanings of terms like few and a few. Clear examples make language learning natural.



