Connect with us

Idukki

ഇടുക്കിയില്‍ മദ്യം കുടിച്ചവര്‍ അവശനിലയിലായി

വഴിയില്‍ നിന്ന് കിട്ടിയ മദ്യമാണ് കുടിച്ചതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

Published

|

Last Updated

അടിമാലി | ഇടുക്കി അടിമാലിയില്‍ മദ്യം കുടിച്ച യുവാക്കള്‍ അവശനിലയിലായി. ഇതിനെ തുടര്‍ന്ന് ഇവരെ കോട്ടയം മെഡി.കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ ഐ സി യുവിലാണ്.

അടിമാലി സ്വദേശികളായ കുഞ്ഞുമോന്‍, അനില്‍ കുമാര്‍, മനോജ് എന്നിവരാണ് മദ്യം കുടിച്ച് അവശനിലയിലായത്. കുഞ്ഞുമോനെയാണ് ഐ സി യുവില്‍ പ്രവേശിപ്പിച്ചത്. മറ്റുള്ളവരുടെ നിലയും ആശങ്ക ജനിപ്പിക്കുന്നതാണ്.

വഴിയില്‍ നിന്ന് കിട്ടിയ മദ്യമാണ് കുടിച്ചതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ഉപേക്ഷിച്ച നിലയിലുള്ള മദ്യമെടുത്ത് കുടിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.