Connect with us

Religion

ഇത്തവണ ഏറ്റവും കൂടുതൽ ഹാജിമാർ ഇന്തോനേഷ്യയിൽ നിന്ന്

ഇന്ത്യ മൂന്നാം സ്ഥാനത്ത്

Published

|

Last Updated

മക്ക |ഹജ്ജ് പ്രായ പരിധി ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കിയതോടെ ഈ വർഷം  ഹജ്ജ് തീർഥാടനത്തിൽ പങ്കെടുക്കുന്നതിന്  ഏറ്റവും കൂടുതൽ ഹാജിമാരെത്തുന്നത് ഇന്തോനേഷ്യയിൽ നിന്നായിരിക്കും. 2,21,000 തീർഥാടകരാണ്  ഈ വർഷത്തെ ഹജ്ജ്  കർമങ്ങളിൽ പങ്കെടുക്കുകയെന്ന് ഇന്തോനേഷ്യൻ മതകാര്യ മന്ത്രി യാക്ത് ചോലിൽ ക്വോമസ് പറഞ്ഞു.

സഊദി അറേബ്യയും – ഇന്തോനേഷ്യയും തമ്മിൽ ഒപ്പ് വെച്ച ഹജ്ജ് കരാർ പ്രകാരം സാധാരണ ഹജ്ജ് പാക്കേജിൽ  2,03,320 ഹജ്ജ് തീർഥാടകരും സ്‌പെഷ്യൽ പാക്കേജിൽ 1,7,680 പേർക്കുമാണ് ഹജ്ജിന് അവസരം ലഭിക്കുക. 1,80,000 പേരുമായി പാക്കിസ്ഥാനും 1,75,025 തീർഥാടകരുമായി ഇന്ത്യയുമാണ് ആദ്യ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്

സിറാജ് പ്രതിനിധി, ദമാം