Kerala
തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് വന്‍ മോഷണം
സ്വര്‍ണാഭരണങ്ങളും വീട്ടുപകരണങ്ങളുമടക്കം ലക്ഷങ്ങളുടെ വസ്തുക്കള്‍ മോഷണം പോയി
തിരുവനന്തപുരം| ബാലരാമപുരത്ത് വീട് കുത്തിത്തുറന്ന് വന്‍ മോഷണം. സ്വര്‍ണാഭരണങ്ങളും വീട്ടുപകരണങ്ങളുമടക്കം ലക്ഷങ്ങളുടെ വസ്തുക്കള്‍ മോഷണം പോയി. ബാലരാമപുരം ആര്‍സി സ്ട്രീറ്റില്‍ ബെന്നി സേവ്യറുടെ വീട്ടിലാണ് മോഷണം നടന്നത്.
ഒരു മാസത്തിലേറെയായി വീട്ടില്‍ ആള്‍ താമസമില്ലാതെ അടച്ചിട്ട നിലയിലാണ്. ദിവസവും വീട്ടില്‍ ലൈറ്റിടാന്‍ സമീപത്തുള്ള ബന്ധു എത്താറുണ്ടായിരുന്നു. ഇന്ന് വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്നതായി കണ്ടത്.
പിന്നാലെ ബാലരാമപുരം പൊലീസില്‍ അറിയിച്ചു. വീട്ടിലെ നാല് അലമാരകള്‍ പൂര്‍ണമായും കുത്തിത്തുറന്നു വിലപിടിപ്പുള്ള വസ്തുക്കളെല്ലാം മോഷ്ടിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്നു പൊലീസ് വ്യക്തമാക്കി.







