Uae
യു എ ഇ ആശുപത്രികളില്‍ ചികിത്സയിലുള്ള ഫലസ്തീനികളെ സന്ദര്‍ശിച്ച് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍
ആയിരം ഫലസ്തീന്‍ കുട്ടികളെ ചികിത്സിക്കുന്നതിനായുള്ള യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം യു എ ഇയില്‍ എത്തിച്ചവരെയാണ് സന്ദര്‍ശിച്ചത്.
അബൂദബി | അബൂദബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന ഫലസ്തീന്‍ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പിന്തുണയും ആശ്വാസവുമേകി പ്രസിഡന്‍ഷ്യല്‍ കോര്‍ട്ടിലെ ഓഫീസ് ഓഫ് ഡെവലപ്മെന്റ് ആന്‍ഡ് മാര്‍ടിയേഴ്‌സ് ഫാമിലി അഫയേഴ്സ് ചെയര്‍മാന്‍ ഹിസ് ഹൈനസ് ഷെയ്ഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍.
ആയിരം ഫലസ്തീന്‍ കുട്ടികളെ ചികിത്സിക്കുന്നതിനായുള്ള യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം യു എ ഇയില്‍ എത്തിച്ചവരെയാണ് അദ്ദേഹം സന്ദര്‍ശിച്ചത്.
ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ഉന്നതോദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിച്ചു. പരുക്കേറ്റ കുട്ടികളുടെ ആരോഗ്യനില ചോദിച്ചറിഞ്ഞ ഷെയ്ഖ് തിയാബ് മെഡിക്കല്‍ സംഘവുമായി ആശയവിനിമയം നടത്തി. വേഗത്തില്‍ സുഖം പ്രാപിക്കാനുള്ള ആശംസകള്‍ ചികിത്സയിലുള്ളവരെ അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.