Connect with us

Kerala

ഗവര്‍ണറുടെ കൈയില്‍ ഒരു രേഖയുമില്ല; മോഹന്‍ ഭാഗവതിനെ കണ്ടത് എന്തിനെന്ന് ജനങ്ങളെ അറിയിക്കണം: എ കെ ബാലന്‍

ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും എ കെ ബാലന്‍ കുറ്റപ്പെടുത്തി

Published

|

Last Updated

തിരുവനന്തപുരം |  സര്‍ക്കാറിനെതിരെ ഗവര്‍ണറുടെ കൈയില്‍ ഒരു രേഖയുമില്ലെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ കെ ബാലന്‍. നിയമപ്രകാരമാണ് സര്‍ക്കാര്‍ എല്ലാം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ പ്രകോപനം സഹിക്കാവുന്നതിലും അപ്പുറമാണ്. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും എ കെ ബാലന്‍ കുറ്റപ്പെടുത്തി.

ഗവര്‍ണര്‍ മോഹന്‍ ഭാഗവതിനെ കണ്ടത് എന്തിനാണ്? കൂടിക്കാഴ്ച്ച നടത്തിയത് എന്തിനെന്ന് ജനങ്ങള്‍ അറിയണം. ഗവര്‍ണര്‍ മറുപടി പറയണമെന്നും ബാലന്‍ പറഞ്ഞു. ഗവര്‍ണറുടെ നിയമവിരുദ്ധ ഇടപെടലിന്റെ രേഖ പുറത്തുവിട്ടാല്‍ അത് ഗവര്‍ണര്‍ പദവിക്കാണ് ദോഷം ചെയ്യുകയെന്നും ബാലന്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ഇതുവരെ എല്ലാ ബഹുമാനവും നല്‍കി. ഗവര്‍ണര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും എ കെ ബാലന്‍ പറഞ്ഞു.

 

Latest