Connect with us

Kerala

കുന്നംകുളത്ത് കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരുക്ക്; ഡ്രൈവര്‍മാരുടെ പരുക്ക് ഗുരുതരം

ടോറസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്

Published

|

Last Updated

തൃശ്ശൂര്‍ |  കുന്നംകുളം കുറുക്കന്‍ പാറയില്‍ കെഎസ്ആര്‍ടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഗുരുവായൂരില്‍ നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും മണ്ണ് കയറ്റിവന്ന ടോറസുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ 16 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ടോറസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കെഎസ്ആര്‍ടിസി ബസിന്റെയും ടോറസിന്റെയും ഡ്രൈവര്‍മാരുടെ പരുക്ക് ഗുരുതരമാണ്. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന പരുക്കേറ്റവരെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

 

 

Latest