Connect with us

car accident

നിയന്ത്രണംവിട്ട കാർ കലുങ്കിലിടിച്ച് യുവാവ് മരിച്ചു

അപകടത്തിൽ പെട്ടവരെ ഫയർ ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.

Published

|

Last Updated

അടൂർ | ബൈപ്പാസിൽ വട്ടത്തറപ്പടി വളവിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ കലുങ്കിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാർ ഓടിച്ചിരുന്ന മേലൂട് അതുൽ വില്ലയിൽ പരേതനായ കാർത്തികേയന്റെ മകൻ അതുൽ (27) ആണ് മരിച്ചത്. സംസ്‌കാരം ചൊവ്വ ഉച്ച കഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.

തിങ്കൾ പുലർച്ചെ 2.45 നായിരുന്നു അപകടം. ബൈപ്പാസ് റോഡരികിൽ ഫാസ്റ്റ്ഫുഡ് സാധനങ്ങൾ വിൽക്കുന്ന കട നടത്തുന്ന ഇയാൾ കട അടച്ചശേഷം വീട്ടിലേക്ക് പോകവെയാണ് അപകടം. അപകടത്തിൽ പെട്ടവരെ ഫയർ ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. കാറിൽ ഒപ്പമുണ്ടായിരുന്ന അഭിജിത്ത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ കാർ പൂർണമായി തകർന്നു. ശ്യാമളയാണ് അതുലിന്റെ മാതാവ്.

അതിനിടെ, എം സി റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ചങ്ങനാശ്ശേരി മാടപ്പള്ളി അരുണോദയത്തിൽ പ്രസന്ന, മകൾ അമല എന്നിവർക്കാണ് പരിക്കേറ്റത്. രാമൻചിറ ജംഗ്ഷന് സമീപം തിങ്കൾ രാവിലെ പത്തേമുക്കാലോടെ ആയിരുന്നു അപകടം.

ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനത്തിന്റെ പിന്നിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസന്നയുടെ പരിക്ക് ഗുരുതരമാണ്. പോലീസെത്തി കാർ റോഡിൽ നിന്നും നീക്കം ചെയ്തു.

---- facebook comment plugin here -----

Latest