Connect with us

National

ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കഴിഞ്ഞ രണ്ടാഴ്ചക്കിടെ തെലങ്കാനയില്‍ നിന്നുള്ള അഞ്ചാമത്തെ കുഴഞ്ഞുവീണുള്ള മരണമാണിതെന്നാണ് റിപ്പോര്‍ട്ട്.

Published

|

Last Updated

ഹൈദരാബാദ്| ഹൈദരാബാദില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പ്രദേശത്തുകാരനായ ശ്യാം യാദവ് (38) ആണ് മരിച്ചത്. പ്രൊഫസര്‍ ജയശങ്കര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാഡ്മിന്റണ്‍ കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം.

ശ്യാം യാദവ് കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സ്റ്റേഡിയത്തില്‍ സ്ഥാപിച്ച സി സി ടി വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. സ്വകാര്യ കമ്പനിയിലെ ജോലിക്കാരനായിരുന്ന ശ്യാം ദിവസവും ജോലിക്കു ശേഷം ബാഡ്മിന്റണ്‍ കളിക്കാറുണ്ടായിരുന്നു.

മരണ കാരണം വ്യക്തമല്ല. കഴിഞ്ഞ രണ്ടാഴ്ചക്കിടെ തെലങ്കാനയില്‍ നിന്നുള്ള അഞ്ചാമത്തെ കുഴഞ്ഞുവീണുള്ള മരണമാണിതെന്നാണ് റിപ്പോര്‍ട്ട്.

 

 

 

---- facebook comment plugin here -----

Latest