International
ഭാവിയുടെ ഊർജം ഉത്പാദിപ്പിച്ച് ശാസ്ത്രലോകം; നിർണ്ണായക മുന്നേറ്റം
കുറഞ്ഞ ചെലവിലാണ് ശാസ്ത്രജ്ഞർക്ക് ആണവ സംയോജനം സാധ്യമാക്കാനായത്.

ന്യൂയോർക്ക് | ഭാവിയുടെ ഇന്ധനമെന്ന് കരുതപ്പെടുന്ന ആണവ സംയോജനത്തിൽ (ന്യൂക്ലിയർ ഫ്യൂഷൻ) നിർണായക നേട്ടം കൈവരിച്ച് ശാസ്ത്രലോകം. ന്യൂക്ലിയർ ഫ്യൂഷൻ ഉപയോഗിച്ച് യുഎസിലെ ലോറൻസ് ലിവർമൂർ നാഷനൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ ഊർജം ഉത്പാദിപ്പിച്ചു.
കുറഞ്ഞ ചെലവിലാണ് ശാസ്ത്രജ്ഞർക്ക് ആണവ സംയോജനം സാധ്യമാക്കാനായത്. ഇതുവരെ ഫ്യൂഷൻ അധിഷ്ഠിത ഊർജോൽപാദന സംവിധാനങ്ങൾ പ്രവർത്തിക്കാനായി ചെലവാക്കുന്ന ഊർജത്തേക്കാൾ കുറവായിരുന്നു ഉൽപാദിപ്പിക്കപ്പെടുന്ന ഊർജം.
നിലവിൽ ലോകത്തെ ആണവനിലയങ്ങളിൽ ഉപയോഗിക്കുന്ന ആണവ വിഘടന (ന്യൂക്ലിയർ ഫിഷൻ) സാങ്കേതികവിദ്യയെക്കാൾ സുരക്ഷിതവും മികവുറ്റതുമാണ് ന്യൂക്ലിയർ ഫ്യൂഷൻ.
---- facebook comment plugin here -----