chintha jerome
ചിന്ത ജെറോമിന്റെ ശമ്പളം മുൻകാല പ്രാബല്യത്തോടെ ഇരട്ടിയാക്കുന്നു
നിലവില്‍ ചിന്തയുടെ ശമ്പളം 50,000 രൂപയാണ്. ഇത് ഒരു ലക്ഷം രൂപയാക്കാനാണ് തീരുമാനം.
തിരുവനന്തപുരം | സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിന്റെ ശമ്പളം മുൻകാല പ്രാബല്യത്തോടെ ഇരട്ടിയാക്കാന്‍ ധനവകുപ്പ്. നിലവില്‍ ചിന്തയുടെ ശമ്പളം 50,000 രൂപയാണ്. ഇത് ഒരു ലക്ഷം രൂപയാക്കാനാണ് തീരുമാനം.
2018ലാണ് ശമ്പളം ഉയര്‍ത്തി തീരുമാനം വന്നത്. ചിന്ത ചുമതലയേറ്റ 2016മുതല്‍ ശമ്പള വര്‍ധനവിന് പ്രാബല്യം വരും. ഇതോടെ ആറ് ലക്ഷം രൂപ ചിന്തയ്ക്ക് അധികം ലഭിക്കും. ഉയര്‍ത്തിയ ശമ്പള നിരക്ക് കണക്കാക്കി മുന്‍ കാലത്തെ കുടിശിക നല്‍കുമെന്ന് തീരുമാനമായതോടെ മുന്‍ അധ്യക്ഷനായ കോണ്‍ഗ്രസ് നേതാവ് ആര്‍ വി രാജേഷും സമാന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.







