Kerala
സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയര്‍ന്നേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സാധാരണത്തേതിനെക്കാള്‍ മൂന്ന് മുതല്‍ നാലു വരെ ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാനാണ് സാധ്യത.
തിരുവനന്തപുരം | സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഇന്നും നാളെയും താപനില ഉയരാന്‍ സാധ്യത. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് ഉയര്‍ന്ന താപനില അനുഭവപ്പെടുക.
സാധാരണത്തേതിനെക്കാള്‍ മൂന്ന് മുതല്‍ നാലു വരെ ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാനാണ് സാധ്യത.
കോട്ടയം, കോഴിക്കോട് ജില്ലകളിലും താപനില ഉയര്‍ന്നേക്കും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെതാണ് മുന്നറിയിപ്പ്.