National
തിരഞ്ഞെടുപ്പു കമ്മിഷണര്‍മാരെ നിയമിച്ചത് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി
ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിയമനം സ്റ്റേ ചെയ്യുന്നത് കുഴപ്പത്തിലേക്കും അനിശ്ചിതത്വത്തിലേക്കും നയിക്കുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹി| തിരഞ്ഞെടുപ്പു കമ്മിഷണര്‍മാരെ നിയമിച്ചത് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. ജസ്റ്റിസ് സഞ്ജിവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് നടപടി. ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിയമനം സ്റ്റേ ചെയ്യുന്നത് കുഴപ്പത്തിലേക്കും അനിശ്ചിതത്വത്തിലേക്കും നയിക്കുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബിര്‍ സന്ധു എന്നിവര്‍ക്കെതിരെ ആക്ഷേപമൊന്നുമില്ലെന്നും കോടതി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം തെറ്റെന്നു പറയാനാവില്ലെന്നും ഇലക്ഷന്‍ കമ്മിഷന്‍ എക്സിക്യൂട്ടിവിന്റെ പരിധിയിലാണെന്നു പറയാനാവില്ലെന്നും കോടതി ഹര്‍ജിക്കാരോട് പറഞ്ഞു.







