National
വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു;മൃതദേഹം കണ്ട വീട്ടുടമസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു
വീട്ടുടമസ്ഥന്റെ കുടുംബാംഗങ്ങളില്‍ ഒരാളാണ് മുറിയില്‍ മരിച്ച നിലയില്‍ പുഷ്‌പേന്ദ്ര രാജ്പുതിനെ കണ്ടത്.

ജയ്പൂര്‍| രാജസ്ഥാനിലെ ധോല്‍പൂര്‍ ജില്ലയില്‍ പരീക്ഷാ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തുടര്‍ന്ന് മൃതദേഹം തൂങ്ങിക്കിടക്കുന്നത് കണ്ട വീട്ടുടമ ഹൃദയാഘാതം മൂലം മരിച്ചു.
ധോല്‍പൂരിലെ മാധവാനന്ദ് കോളനിയിലെ വാടകവീട്ടിലാണ് പുഷ്‌പേന്ദ്ര രാജ്പുത് (17) തൂങ്ങി മരിച്ചത്. ഇന്നലെ രാത്രിയാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌തെന്ന് പോലീസ് പറഞ്ഞു. വീട്ടുടമസ്ഥന്റെ കുടുംബാംഗങ്ങളില്‍ ഒരാളായ ബഹാദൂര്‍ സിംഗ് (70) ആണ് മുറിയില്‍ മരിച്ച നിലയില്‍ പുഷ്‌പേന്ദ്ര രാജ്പുതിനെ കണ്ടത്. മൃതദേഹം കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
വിദ്യാര്‍ത്ഥിയുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തുവെന്നും നിഹാല്‍ഗഞ്ച് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിജയ് മീണ പറഞ്ഞു.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുത്തു. സിആര്‍പിസി വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)