Kerala
സംസ്ഥാന മന്ത്രി സഭാ യോഗം ഇന്ന് ചേരും
ജൂണ്‍ 10 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതില്‍ യോഗം തീരുമാനമെടുക്കും
തിരുവനന്തപുരം | സംസ്ഥാന മന്ത്രി സഭാ യോഗം ഇന്ന് ചേരും. ജൂണ്‍ 10 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതില്‍ യോഗം തീരുമാനമെടുക്കും. തദ്ദേശ വാര്‍ഡ് വിഭജനത്തിനായി തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചെങ്കിലും ഇത് വരെ അനുമതി ലഭിച്ചിട്ടില്ല.
ഗവര്‍ണര്‍ മടക്കിയ ഓര്‍ഡിനന്‍സ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി അയച്ചിരിക്കുകയാണ്. ഓര്‍ഡിനേന്‍സിന് പകരം സഭ സമ്മേളനത്തില്‍ ബില്‍ കൊണ്ട് വരാനാണ് സര്‍ക്കാര്‍ നീക്കം.







