zontes
സൂപ്പര്‍ ബൈക്കുകളോട് മത്സരിക്കാന്‍ സോണ്ടെസ് 350 റേഞ്ച് ഇന്ത്യയിലെത്തി
ബേസ് മോഡലിന് 3.15 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.
മുംബൈ | 350 സിസി സൂപ്പര്‍ ബൈക്ക് ശ്രേണിയില്‍ മത്സരമുയര്‍ത്തി സോണ്ടെസ് 350 റേഞ്ച് ബൈക്കുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ബേസ് മോഡലിന് 3.15 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഏറ്റവും ഉയര്‍ന്ന 350ടി എ ഡി വിക്ക് 3.67 ലക്ഷം രൂപയാകും.
സോണ്ടസ് 350 ആര്‍, 350എക്‌സ്, ജികെ 350, 350ടി, 350ടി എ ഡി വി എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്. പത്ത് നിറങ്ങളില്‍ ലഭ്യമാണ്. രാജ്യത്ത് 23 കേന്ദ്രങ്ങളില്‍ ബൈക്ക് വില്‍പ്പനക്കെത്തും. മോട്ടോ വോള്‍ട്ടിന്റെ ആദ്യ ഉത്പന്നം രാജ്യത്ത് അവതരിപ്പിച്ച ആദീശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയാണ് സോണ്ടെസും ഇറക്കുന്നത്.
ഹൈദരാബാദിലെ ആദീശ്വറിന്റെ പ്ലാന്റില്‍ വെച്ചാണ് ഈ ബൈക്ക് അസംബിള്‍ ചെയ്യുന്നത്. നേക്ക്ഡ് സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ്, കഫെ റേസര്‍, ടൂറര്‍, അഡ്വഞ്ചര്‍ ടൂറര്‍ തുടങ്ങിയ സെഗ്മെന്റുകളിലേക്ക് കടന്നുചെല്ലുകയാണ് സോണ്ടെസിന്റെ ലക്ഷ്യം.