Connect with us

Kozhikode

സമസ്ത നടത്തിയ സാമൂഹിക നിര്‍മിതി കൂടുതല്‍ പഠനവിധേയമാക്കണം: എസ് എസ് എഫ് സെന്‍സോറിയത്തിന് പരിസമാപ്തി

മുസ്‌ലിം നവോഥാന മുന്നേറ്റങ്ങളുടെ യഥാര്‍ഥ ശില്‍പികള്‍ പാരമ്പര്യ വിശ്വാസത്തെ മുറുകെപ്പിടിക്കുന്ന പണ്ഡിതരാണെന്നും ഉലമാ ആക്ടിവിസമാണ് എക്കാലത്തും സാമൂഹിക നിര്‍മിതി നടത്തിയിട്ടുള്ളതെന്നും എസ് എസ് എഫ്.

Published

|

Last Updated

തൃശൂര്‍ | കേരളത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ പുരോഗതിക്ക് അടിത്തറയിട്ട മുസ്‌ലിം നവോഥാന മുന്നേറ്റങ്ങളുടെ യഥാര്‍ഥ ശില്‍പികള്‍ പാരമ്പര്യ വിശ്വാസത്തെ മുറുകെപ്പിടിക്കുന്ന പണ്ഡിതരാണെന്നും ഉലമാ ആക്ടിവിസമാണ് എക്കാലത്തും സാമൂഹിക നിര്‍മിതി നടത്തിയിട്ടുള്ളതെന്നും എസ് എസ് എഫ്. രണ്ട് ദിനങ്ങളിലായി സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് സെന്‍സോറിയത്തിന് പരിസമാപ്തിയായി.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടി സമസ്ത ജനറല്‍ സെക്രട്ടറി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. രണ്ടാം ദിനത്തിലെ വിവിധ സെഷനുകളില്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശോല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഐ എം കെ ഫൈസി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി തുടങ്ങിയ പണ്ഡിത പ്രമുഖര്‍ നേതൃത്വം നല്‍കി. ‘സമസ്ത: സമഗ്രതയുടെ സഞ്ചാരം’ എന്ന പ്രമേയത്തില്‍ രണ്ട് ദിനങ്ങളില്‍ രണ്ട് വേദികളിലായി വിവിധ സെഷനുകളും അവതരണങ്ങളും നടന്നു. കേരളത്തിന്റെ വിവിധ ദഅ്വാ സെക്ടറുകളില്‍ നിന്നായി പ്രവേശന പരീക്ഷയിലൂടെ തിരെഞ്ഞടുക്കപ്പെട്ട അഞ്ഞൂറോളം പ്രതിനിധികള്‍ സെന്‍സോറിയത്തിന്റെ ഭാഗമായി.

പ്രവാചകര്‍ മുഹമ്മദ് നബിയില്‍ (സ്വ) നിന്ന് അവിടുത്തെ അനുചരരും ഇമാമുമാരും മുഖേന കൈമാറ്റം ചെയ്യപ്പെട്ട ഇസ്‌ലാമിക ആശയാദര്‍ശങ്ങളെയും സന്ദേശങ്ങളെയും അതിന്റെ തനിമയോടെ സംരക്ഷിച്ചു പോരുന്ന കേരളീയ ഉലമാ പാരമ്പര്യമായിരുന്നു പരിപാടിയിലെ പ്രധാന പ്രമേയം. ഇസ്‌ലാമിക വിജ്ഞാനലോകത്തെ വിവിധ ജ്ഞാനശാഖകള്‍, കേരളീയ ഉലമാക്കളുടെ വൈജ്ഞാനിക സനദുകളും സംഭാവനകളും, ആധുനിക അറിവന്വേഷണ വഴികള്‍, സമസ്തയുടെ ദര്‍ശനങ്ങള്‍, സാമൂഹിക ഇടപെടല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍, ജനറല്‍ സെക്രട്ടറി ഡോ. ടി അബൂബക്കര്‍, അനസ് അമാനി പുഷ്പഗിരി, മുനവ്വിര്‍ അമാനി, ഷുഹൈബ് വായാട്, ജാബിര്‍ കാന്തപുരം, സി എം സാബിര്‍ സഖാഫി, ടി പി സൈഫുദ്ധീന്‍, ബാസിം നൂറാനി നേതൃത്വം നല്‍കി.

 

---- facebook comment plugin here -----

Latest