Connect with us

Kerala

കപ്പൽ പൂർണമായും മുങ്ങി; ജീവനക്കാരെയെല്ലാം സുരക്ഷിതമായി തീരത്തെത്തിച്ചു

കപ്പലിൽ ഓയിൽ ലീക്കേജും; കണ്ടെയ്നറുകൾ കടലിലൂടെ ഒഴുകി നടക്കുന്നു

Published

|

Last Updated

കൊച്ചി | കൊച്ചിക്കടുത്ത് അറബിക്കടലില്‍ ചെരിഞ്ഞ എം എസ്‌ സി എല്‍സ 3 കപ്പൽ പൂർണമായും മുങ്ങി. കപ്പലിലെ മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി കരയില്‍ എത്തിച്ചു. ആദ്യം രക്ഷിച്ച 21 ജീവനക്കാരെ നാവികസേനയുടെ ഐ എന്‍ എസ് സുജാതയിൽ കൊച്ചി തീരത്തും പിന്നീട് രക്ഷിച്ച ക്യാപ്റ്റൻ അടക്കം മൂന്ന് പേരെ   കൊച്ചി നേവൽ ബേയ്സിലുമാണ് എത്തിച്ചത്.

കാലാവസ്ഥ പ്രതികൂലമായതാണ് അപകടത്തിന് ഇടയാക്കിയതെന്ന്  എം എസ്‌ സി എല്‍സ 3 കപ്പലിൻ്റെ ക്യാപ്റ്റൻ ഇവാനോവ് അലക്സാണ്ടർ പ്രതികരിച്ചു. കപ്പലിൽ ഉണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്നും ക്യാപ്റ്റൻ മാധ്യമങ്ങളോട് പറഞ്ഞു. കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും രക്ഷാപ്രവർത്തനത്തിൽ അദ്ദേഹം നന്ദി അറിയിച്ചു.

മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകൾ കടലിലൂടെ ഒഴുകി നടക്കുകയാണെന്ന് ഐ എൻ എസ് സുജാതയിലെ കമാൻഡിംഗ് ഓഫീസർ മാൻഡർ അർജുൻ ശേഖർ പറഞ്ഞു. ഓയിൽ ലീക്കേജ് ഉണ്ടായിട്ടുണ്ടെന്നും കപ്പൽ ചാലിൽ അപകട സാഹചര്യം ഉണ്ടെന്ന മുന്നറിയിപ്പ് മറ്റ് കപ്പലുകൾക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥയിലായിരുന്നു രക്ഷാപ്രവർത്തനം. കപ്പലിൽ ഉണ്ടായിരുന്നവരുടെ ജീവൻ രക്ഷിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചെന്നും അർജുൻ ശേഖർ വ്യക്തമാക്കി.

Latest