Kerala
നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു
ഡിസംബര്‍ ഏഴിലേക്ക് മാറ്റി
തിരുവനന്തപുരം | നബി ദിന അവധി പ്രഖ്യാപിച്ചതിനാല്‍ നാളെ നടത്താനിരുന്ന എല്ലാ പി എസ് സി പരീക്ഷകളും ഡിസംബര്‍ ഏഴിലേക്ക് മാറ്റി. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍, ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് നാളെ നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റിവച്ചു.
പുതിയ തിയതി ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കും. മറ്റു തിയതികളിലെ കായികക്ഷമതാ പരീക്ഷകള്‍ക്ക് മാറ്റമില്ല.







