lpg price hike
വാണിജ്യ സിലിണ്ടറിന്റെ വില 15 രൂപ വര്‍ധിപ്പിച്ചു
ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില ഉയര്‍ത്തിയിട്ടില്ല
ന്യൂഡല്‍ഹി | വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 15 രൂപ വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1769.50 രൂപയായി ഉയര്‍ന്നു.
കേന്ദ്ര ഇടക്കാല ബജറ്റ് അവതരിപ്പിക്കാന്‍ മിനിട്ടുകള്‍ മാത്രം അവശേഷിക്കെയാണ് വാണിജ്യ സിലിണ്ടറിന്റെ വില ഉയര്‍ത്തിയത്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില ഉയര്‍ത്തിയിട്ടില്ല.







