citu attack
കൊല്ലത്ത് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ സി ഐ ടി യുക്കാര്‍ ക്രൂരമായി മര്‍ദിച്ചു
സ്ത്രീകളടക്കമുള്ള ഉപഭോക്താക്കള്‍ക്ക് മുന്നില്‍ വെച്ചായിരുന്നു മര്‍ദനം.

കൊല്ലം | നിലമേലില്‍ യൂനിയന്‍ കോപ് സൂപ്പര്‍ മാര്‍ട്ട് ഉടമ ഷാനിനെ സി ഐ ടി യു ചുമട്ടുതൊഴിലാളിക്കാര്‍ സംഘടിച്ചെത്തി ക്രൂരമായി മര്‍ദിച്ചു. ഇന്നലെ ഉച്ചക്ക് ശേഷം സ്ത്രീകളടക്കമുള്ള ഉപഭോക്താക്കള്‍ക്ക് മുന്നില്‍ വെച്ചായിരുന്നു മര്‍ദനം. ഷാനിനെ വലിച്ച് നിലത്തിട്ട് ശരീരത്തില്‍ കയറി ഇടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്.
13 പേര്‍ക്കെതിരെ ചടയമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്. ചുമട്ടു തൊഴിലാളിയായ കിരണിനെ ഗോഡൗണില്‍ വെച്ച് ഷാനും സംഘവും മര്‍ദിച്ചതിനാലാണ് സംഭവമെന്നാണ് സി ഐ ടി യുക്കാര്‍ പറയുന്നത്. ഷാനിനെ മര്‍ദിച്ചതിന് പിന്നാലെ സി ഐ ടി യു പ്രാദേശിക നേതൃത്വമെത്തി അനുരഞ്ജന ശ്രമങ്ങള്‍ നടത്തിയിരുന്നു.
---- facebook comment plugin here -----