Congress Kerala
പുതിയ കെ പി സി സി അംഗങ്ങളെ തീരുമാനിച്ചത് വര്‍ക്കിങ് പ്രസിഡന്റ് ആയ താന്‍ പോലും അറിയാതെ:കൊടിക്കുന്നില്‍
താന്‍ വിവരങ്ങള്‍ അറിഞ്ഞത് സമൂഹമാധ്യമങ്ങളിലൂടെ
റായ്പൂര്‍ | പുതിയ കെ പി സി സി അംഗങ്ങളെ തീരുമാനിച്ചത് വര്‍ക്കിങ് പ്രസിഡന്റ് ആയ താന്‍ പോലും അറിയാതെ എന്ന ആക്ഷേപവുമായി കൊടിക്കുന്നില്‍ സുരേഷ്.
താന്‍ വിവരങ്ങള്‍ അറിഞ്ഞത് സമൂഹമാധ്യമങ്ങളിലൂടെയാണെന്നും മുല്ലപ്പള്ളിയും സുധീരനും വിട്ടുനിന്നത് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ സുധാകരനും വിഡി സതീശനും എതിരായ പരാതികള്‍ കേന്ദ്രനേതൃത്വത്തിന് അറിയാം. പ്ലീനറി സമ്മേളനത്തിനു ശേഷം കൂടിയാലോചനയില്ലാതെ തീരുമാനങ്ങള്‍ എടുക്കുന്ന തടക്കം കെപിസിസി നേതൃത്വത്തിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണണമെന്നാണ് ആവശ്യമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.







