Kasargod
മുഹിമ്മാത്ത് സനദ് ദാന സമ്മേളനം വ്യാഴാഴ്ച തുടങ്ങും
ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട് | മുഹിമ്മാത്ത് സ്ഥാപകനും പ്രമുഖ ആത്മീയ പണ്ഡിതനുമായിരുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പതിനേഴാമത് ഉറൂസ് മുബാറകും മുഹിമ്മാത്ത് സനദ് ദാന മഹാ സമ്മേളനവും വ്യാഴാഴ്ച മുതല്‍ അഞ്ച് വരെയായി മുഹിമ്മാത്തില്‍ നടക്കും. വ്യാഴാഴ്ച രാവിലെ 9.30ന് സ്വാഗത സംഘം ചെയര്‍മാന്‍ പി എ അബ്ദുസ്സലാം ദാരിമി കുബണൂര്‍ പതാക ഉയര്‍ത്തും.
വൈകിട്ട് അഹ്ദല്‍ മഖാം സിയാറത്ത്, വൈകിട്ട് നാലിന് ദൗറത്തുല്‍ ഖുര്‍ആന്‍ സദസ്സ് നടക്കും. തുടര്‍ന്ന് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ ഉറൂസ് ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാത്രി ഏഴിന് രിഫാഈ റാത്തീബ്, പ്രഭാഷണം, ശനിയാഴ്ച രാവിലെ 9.30ന് തമിഴ് സമ്മേളനം, രാത്രി ഏഴിന് മുഹിയദ്ദീന്‍ റാത്തീബ്, ഞായറാഴ്ച രാവിലെ 9ന് ഹിമമി സ്ഥാന വസ്ത്ര വിതരണ ചടങ്ങ്, 11ന് ഖതമുല്‍ ഖുര്‍ആന്‍ മജ്ലിസ്, ഉച്ചക്ക് രണ്ടിന് പൂര്‍വ വിദ്യാര്‍ഥി സംഗമം എന്നിവ നടക്കും.
വൈകിട്ട് അഞ്ചിന് നടക്കുന്ന അഹ്ദലിയ്യ ആത്മീയ സനദ് ദാന സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ തുടങ്ങും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ആമുഖ പ്രഭാഷണവം നടത്തും. കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ സന്ദേശം നല്‍കും.
സമസ്ത പ്രസിഡന്റ്‌റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്്‌ലിയാര്‍ സനദ് ദാനം നിര്‍വഹിച്ച് പ്രഭാഷണം നടത്തും. പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും.
സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, എ പി അബ്ദുല്ല മുസ്്‌ലിയാര്‍ മാണിക്കോത്ത്, സൈനുല്‍ ഉലമ അബ്ദുല്‍ ഹമീദ് മുസ്്‌ലിയാര്‍ മാണി, സി മുഹമ്മദ് ഫൈസി, മാരായ മംഗലം അബ്ദുര്‍റഹ്മാന്‍ മുസ്്‌ലിയാര്‍, കെ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ പട്ടുവം, കെ പി മുഹമ്മദ് മുസ്്‌ലിയാര്‍ കൊമ്പം, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എ പി അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പ്രസംഗിക്കും. സമാപന കൂട്ട് പ്രാര്‍ഥനക്ക് സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ മുത്തന്നൂര്‍ നേതൃത്വം നല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ ഹാജി അമീറലി ചൂരി, അബ്ദുസ്സലാം ദാരിമി കുബണൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍ സംബന്ധിച്ചു.