Connect with us

elamakkara child murder

കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവും ആണ്‍ സുഹൃത്തും റിമാന്‍ഡില്‍

തുടര്‍ന്നുള്ള ജീവിതത്തില്‍ കുട്ടി ബുദ്ധിമുട്ടാകുമെന്ന് അശ്വതിയും ഷാനിഫും കരുതിയിരുന്നു

Published

|

Last Updated

കൊച്ചി | എളമക്കരയില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ മാതാവും ആണ്‍ സുഹൃത്തും റിമാന്‍ഡില്‍. പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. ആസൂത്രിതമായി നടത്തിയ കൊലപാതകംമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കസ്റ്റഡി അപേക്ഷ അടുത്തദിവസം സമര്‍പ്പിക്കും.

അശ്വതിയുടെ ആദ്യ ബന്ധത്തിലുള്ള കുട്ടിയെ കൊലപ്പെടുത്താന്‍ അശ്വതിയും ഷാനിഫും ചേര്‍ന്നു മുന്‍പും ഗുരുതരമായി ഉപദ്രവിച്ചിട്ടുണ്ടെന്നു പോലീസ് കണ്ടെത്തി. തുടര്‍ന്നുള്ള ജീവിതത്തില്‍ കുട്ടി ബുദ്ധിമുട്ടാകുമെന്ന് അശ്വതിയും ഷാനിഫും കരുതിയിരുന്നു. ഇതോടെയാണ് കൊലപ്പെടുത്തിയത്.
കുട്ടിയുടെ നട്ടെല്ലിന് ഉള്‍പ്പെടെ പരിക്കേറ്റിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.

മാതാവ് അശ്വതിയുടെ അറിവോടെ ഷാനിഫ് ആണ് ആക്രമിച്ചിരുന്നത്. കുട്ടിയുടേത് സ്വാഭാവികമരണം എന്നുവരുത്തുകയായിരുന്നു ലക്ഷ്യം. ആലുവ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഈ മാസം 20 വരെ റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും.

Latest