Connect with us

Kozhikode

മിസ്‌കുല്‍ ഖിതാമോടെ നോളജ് സിറ്റിയിലെ മീലാദ് ക്യാമ്പയിന്‍ സമാപിച്ചു

അന്താരാഷ്ട്ര മീലാദ് സമ്മേളനം, അല്‍മൗലിദുല്‍ അക്ബര്‍, സുഹ്ബ ആത്മീയ ക്യാമ്പ്, സ്‌നേഹ യാത്ര, ഹലാവ മദീന, മീലാദ് റാലി തുടങ്ങി നിരവധി പരിപാടികളാണ് റബിഉല്‍ അവ്വല്‍ ഒന്ന് മുതല്‍ നോളജ് സിറ്റിയില്‍ നടത്തിയത്.

Published

|

Last Updated

നോളജ് സിറ്റി | ജീവനക്കാര്‍ അണിനിരന്ന മിസ്‌കുല്‍ ഖിതമോടെ മര്‍കസ് നോളജ് സിറ്റിയിലെ മീലാദ് കാമ്പയിന്‍ സിതായിഷിന് സമാപനം കുറിച്ചു. അന്താരാഷ്ട്ര മീലാദ് സമ്മേളനം, അല്‍മൗലിദുല്‍ അക്ബര്‍, സുഹ്ബ ആത്മീയ ക്യാമ്പ്, സ്‌നേഹ യാത്ര, ഹലാവ മദീന, മീലാദ് റാലി തുടങ്ങി നിരവധി പരിപാടികളാണ് റബിഉല്‍ അവ്വല്‍ ഒന്ന് മുതല്‍ നോളജ് സിറ്റിയില്‍ നടത്തിയത്.

ഇന്ന് (ബുധന്‍) നടന്ന മിസ്‌കുല്‍ ഖിതാം മുഹമ്മദ് അലി സഖാഫി പൂനൂര്‍ ഉദ്ഘാടനം ചെയ്തു. റഷീദ് സഖാഫി മലേഷ്യ അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ സ്റ്റാഫുകളുടെ കലാപരിപാടികള്‍, ദഫ് പ്രദര്‍ശനം തുടങ്ങിയവ നടന്നു.

ഇബ്രാഹിം സഖാഫി താത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. അമീര്‍ ഹസന്‍ ആസ്‌ത്രേലിയ, അബ്ദുല്ലത്വീഫ് പൂവ്വത്തിക്കല്‍, ഇര്‍ഷാദ് നൂറാനി പ്രസംഗിച്ചു.

ഡോ. അബ്ദുസ്സലാം മുഹമ്മദ്, അഡ്വ. തന്‍വീര്‍ ഉമര്‍, അലിക്കുഞ്ഞി മുസ്ലിയാര്‍, ഡോ. യു കെ മുഹമ്മദ് ശരീഫ് സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest