Uae
ഉച്ചവിശ്രമം നാളെ അവസാനിക്കും
ജൂണ്‍ 15 മുതല്‍ ഉച്ചക്ക് 12.30 മുതല്‍ വൈകുന്നേരം മൂന്ന് വരെയായിരുന്നു ഉച്ചസമയത്ത് തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക്.

ദുബൈ | ഉച്ചസമയത്ത് തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നാളെ (തിങ്കളാഴ്ച) അവസാനിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 15 മുതല്‍ ഉച്ചക്ക് 12.30 മുതല്‍ വൈകുന്നേരം മൂന്ന് വരെയായിരുന്നു വിലക്ക്. വേനല്‍ക്കാലത്ത് സൂര്യതാപത്തില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഒരുക്കുന്നതിനും വേണ്ടിയാണ് ഈ നിയമം ഏര്‍പ്പെടുത്തിയത്.
തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 21 വര്‍ഷമായി ഈ നിയമം നടപ്പിലാക്കിവരുന്നുണ്ട്. മിക്ക കമ്പനികളും ഈ നിയമം പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ വര്‍ഷം 99.9 ശതമാനം സ്ഥാപനങ്ങളും നിയമം പാലിച്ചു. ഇത് 2022-ല്‍ ഇത് 99 ശതമാനമായിരുന്നു.
സര്‍ക്കാര്‍ മേഖലയും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണത്തിന്റെ ഫലമായാണ് നിയമം പൂര്‍ണമായി നടപ്പാക്കാന്‍ സാധിച്ചതെന്നും മന്ത്രാലയം അറിയിച്ചു.