Kerala
ലീഗ് നിലപാട് സ്വാഗതാര്‍ഹം; കോണ്‍ഗ്രസിനെ ജനം പുച്ഛിച്ച് തള്ളും: കെ ടി ജലീല്‍ എംഎല്‍എ
ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിനെ കണ്ടശേഷമാണ് പ്രകടമായ ഭാവമാറ്റം ഗവര്‍ണറില്‍ കണ്ടു തുടങ്ങിയത്

കോഴിക്കോട് ഗവര്‍ണറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളോട് വിയോജിച്ച മുസ്ലിം ലീഗ് നിലപാടിനെ സ്വാഗതം ചെയ്ത് കെ ടി ജലീല്‍ എംഎല്‍എ. തലയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത കോണ്‍ഗ്രസ് നിലപാട് ജനം പുച്ഛിച്ച് തള്ളുമെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിനെ കണ്ടശേഷമാണ് പ്രകടമായ ഭാവമാറ്റം ഗവര്‍ണറില്‍ കണ്ടു തുടങ്ങിയത് സര്‍വകലാശാലകളുടെ തലപ്പത്ത് ആര്‍ എസ് എസ് അനുകൂലികളെ അവരോധിക്കാനാണ് ഈ നീക്കം. ഇത്തരം നീക്കം എന്തുവിലകൊടുത്തും പ്രതിരോധിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കെ ടി ജലീന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഗവര്‍ണ്ണറുടേത് കൈവിട്ട കളിയാണ്. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെ കണ്ടശേഷമാണ് പ്രകടമായ ഭാവമാറ്റം അദ്ദേഹത്തില്‍ കണ്ടു തുടങ്ങിയത്. സര്‍വകലാശാലകളുടെ തലപ്പത്ത് ആര്‍.എസ്.എസ് അനുകൂലികളെ അവരോധിക്കാനാണ് ഈ നീക്കം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവി പുതപ്പിച്ച് പീതവല്‍ക്കരിക്കാനുള്ള ശ്രമം എന്തുവില കൊടുത്തും ജനാധിപത്യ മാര്‍ഗ്ഗേണ പ്രതിരോധിക്കണം.
കോണ്‍ഗ്രസ്സിന് ആര്‍.എസ്.എസ് വല്‍ക്കരണത്തില്‍ ശങ്കയില്ലാത്തത് സ്വാഭാവികം. അവര്‍ക്ക് ഹെഡ്‌ഗേവാറും ഗോള്‍വാള്‍ക്കറും സവര്‍ക്കറും സ്വീകാര്യരാകുന്നതില്‍ അല്‍ഭുതമില്ല. കോണ്‍ഗ്രസ്സിന്റെ ‘ഭാരത് ജോഡോ യാത്ര’ ബാനറുകളില്‍ സവര്‍ക്കര്‍ ഇടം നേടിയത് യാദൃശ്ചികമല്ല. തീവ്ര ഹിന്ദുത്വത്തിന്റെ വക്താക്കളാകാന്‍ കോണ്‍ഗ്രസ്സ്, ബി.ജെ.പിയോട് മല്‍സരിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെ ആ നിലക്ക് കണ്ടാല്‍ മതി. ഗവര്‍ണ്ണറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളോട് വിയോജിച്ച മുസ്ലിം ലീഗ് നിലപാട് സ്വാഗതാര്‍ഹമാണ്. തലയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത കോണ്‍ഗ്രസ്സ് നിലപാട് ജനം പുച്ഛിച്ച് തള്ളും.