Connect with us

Malappuram

കുറ്റാളൂർ ബദ്റുദ്ദുജ മീലാദ് സമ്മേളനം സമാപിച്ചു

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ തഹ്ജീലുൽ ഫുതൂഹ് മജ്‌ലിസിന് നേതൃത്വം നല്‍കി.

Published

|

Last Updated

മലപ്പുറം | കുറ്റാളൂര്‍ ബദ്റുദ്ദുജാ ഇസ്‌ലാമിക് സെന്റര്‍ മീലാദ് മഹാ സമ്മേളനവും നബിദിന റാലിയും പ്രൗഢമായി സമാപിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്റാഹിമുല്‍ ഖലീലുല്‍ ബുഖാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ തഹ്ജീലുൽ ഫുതൂഹ് മജ്‌ലിസിന് നേതൃത്വം നല്‍കി. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.

പേരോട് അബ്ദുർറഹ്‌മാന്‍ സഖാഫി മദ്ഹുറസൂല്‍ പ്രഭാഷണം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർഥനക്കും ബദ്റുദ്ദുജ ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി തങ്ങള്‍ സമാപന പ്രാര്‍ഥനക്കും നേതൃത്വം നല്‍കി. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് ജഅ്ഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ഇബ്റാഹിം ബാഫഖി കൊയിലാണ്ടി, വി പി എം ഫൈസി വില്ല്യാപള്ളി, ഊരകം അബ്ദുർറഹ്‌മാന്‍ സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ടി ടി അഹമ്മദ്കുട്ടി സഖാഫി ചേറൂര്‍, ഇബ്റാഹിം ബാഖവി മേല്‍മുറി, ഇബ്റാഹിം ബാഖവി ഊരകം, എം എന്‍ കുഞ്ഞഹമ്മദ് ഹാജി, മുസ്ഥഫ കോഡൂർ, കുറ്റൂര്‍ അബ്ദുര്‍റഹ്‌മാന്‍ ഹാജി സംബന്ധിച്ചു.

വൈകുന്നേരം നടന്ന മീലാദ് റാലിയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. കുറ്റാളൂരില്‍ നിന്ന് ആരംഭിച്ച് വേങ്ങര ടൗണില്‍ സമാപിച്ച ബഹുജനറാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വിവിധ ദഫ് സംഘങ്ങൾ, സ്കൗട്ട്, ഫ്ലവർ ഷോ തുടങ്ങിയ കലാപരിപാടികൾ റാലിയെ വർണാഭമാക്കി. സിദ്ദീഖ് സഖാഫി അരിയൂര്‍ സന്ദേശ പ്രഭാഷണം നടത്തി. റാലിക്ക് അബ്ദുല്‍ അസീസ് സഖാഫി ഏലമ്പ്ര, ടി ടി അഹമ്മദ് കുട്ടി സഖാഫി, സയ്യിദ് അലവി അല്‍ ബുഖാരി ചേറൂര്‍, സയ്യിദ് സ്വാലിഹ് ബുഖാരി കൊന്നാര, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി, ഹകീം സഅദി, എ അലിയാര്‍ ഹാജി, സി ബീരാന്‍ കുട്ടി ഹാജി, എ പി അബ്ദുഹാജി, അബ്ദു നസീർ സഖാഫി നേതൃത്വം നല്‍കി.
---- facebook comment plugin here -----

Latest