Connect with us

Kerala

കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം; വാക്‌സിനെടുക്കാത്ത അധ്യാപകര്‍ സ്‌കൂളിലെത്തേണ്ട: മന്ത്രി വി ശിവന്‍കുട്ടി

എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും.

Published

|

Last Updated

തിരുവനന്തപുരം |  സ്‌കൂള്‍ തുറക്കുമ്പോള്‍ വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്‌കൂളുകളിലേക്ക് വരേണ്ടതില്ലെന്നു മന്ത്രി വി ശിവന്‍കുട്ടി. ചില അധ്യാപകര്‍ വാക്‌സിന്‍ എടുത്തിട്ടില്ലെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യമെന്നും മന്ത്രി പറഞ്ഞു. തല്‍ക്കാലം അറ്റന്‍ഡന്‍സും യൂണിഫോമും നിര്‍ബന്ധമാക്കില്ല. ആരോഗ്യകാര്യത്തില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി

സ്‌കൂള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും. ആദ്യ രണ്ടാഴ്ച ലളിതമായ ക്ലാസുകളായിരിക്കും ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.

 

Latest