Kerala
സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ക്ക് ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി
സിനിമാ മേഖലയിലെ ലൈംഗിക അതിക്രമവും ചൂഷണവുമെല്ലാം ഒരു പരിധി വരെ തടയാന്‍ ഈ വിധിയിലൂടെ സാധിക്കും.
കൊച്ചി | സിനിമാ ചിത്രീകരണ സെറ്റുകളിലും സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി ഉത്തരവ്. വിമിൻ ഇൻ സിനിമാ കലക്ടീവ് (ഡബ്ല്യു സി സി) സമര്‍പ്പിച്ച ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്. സിനിമ സംഘടനകളിലും ഇത്തരത്തില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്നും ഉത്തരവിലുണ്ട്.
സിനിമാ മേഖലയിലെ ലൈംഗിക അതിക്രമവും ചൂഷണവുമെല്ലാം ഒരു പരിധി വരെ തടയാന്‍ ഈ വിധിയിലൂടെ സാധിക്കും. തൊഴിലിടങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് സിനിമാ ചിത്രീകരണ സെറ്റുകളിലും ഇത് വേണമെന്ന് ഡബ്യു സി സി ഹൈക്കോടതിയെ സമീപിച്ചത്.







