Connect with us

Kerala

ചൂട് കനക്കുന്നു ; എട്ട് ജില്ലകളിൽ ജാഗ്രത

എട്ട് ജില്ലകളിൽ മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ്

Published

|

Last Updated

തിരുവനന്തപുരം | ഉയർന്ന താപനിലക്ക് സാധ്യതയുള്ളതിനാൽ ഇന്ന് എട്ട് ജില്ലകളിൽ മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്. കേരളം, തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്ക് സാധ്യതയുള്ളതിനാൽ തീരദേശത്ത് ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

---- facebook comment plugin here -----

Latest