Connect with us

drowning

കരിങ്കല്‍ ക്വാറിയില്‍ നീന്താനിറങ്ങിയ അതിഥിത്തൊഴിലാളിയെ കാണാനില്ല

ഒഡീഷ സ്വദേശി ദിസ്‌ക് മണ്ഡിക (21) ആണ് മുങ്ങിപ്പോയത്

Published

|

Last Updated

മഞ്ചേരി | പയ്യനാട് തോട്ടുപൊയിലില്‍ കരിങ്കല്‍ ക്വാറിയില്‍ നീന്താനിറങ്ങിയ അതിഥിത്തൊഴിലാളിയെ കാണാനില്ല. ഒഡീഷ റായ്ഗഡ ഗുസരിപദര്‍ മണ്ഡകോട്ട ശ്യാം മണ്ഡികയുടെ മകന്‍ ദിസ്‌ക് മണ്ഡികയെ (21) ആണ് കാണാതായത്.

അഗ്‌നിരക്ഷാ സേനയും നാട്ടുകാരും തിരിച്ചില്‍ തുടരുന്നു. തോട്ടുപൊയില്‍ അല്‍മദീന ക്രഷറിലെ തൊഴിലാളിയാണ്. ജോലി കഴിഞ്ഞ ശേഷം ക്രഷറിലെ മറ്റ് രണ്ടു തൊഴിലാളികള്‍ക്കൊപ്പം നീന്താന്‍ ഇറങ്ങിയതായിരുന്നു. ക്വാറിയില്‍ നീന്തുന്നതിനിടെ മുങ്ങിയതാണെന്നു കരുതുന്നു. ആറ് മാസം മുന്‍പാണ് ക്വാറിയില്‍ ജോലിക്കെത്തിയത്.

 

Latest