Connect with us

governor arif mohammed khan

നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി

ഈ മാസം 25 മുതല്‍ മാര്‍ച്ച് 27 വരെയാണു നിയമസഭാ സമ്മേളനം

Published

|

Last Updated

തിരുവനന്തപുരം |  സര്‍ക്കാര്‍ കൈമാറിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കരടില്‍ ഗവര്‍ണര്‍ക്കെതിരെ പരാമര്‍ശം ഇല്ല. ഫയല്‍ രാജ്ഭവന്‍ ഇന്ന് സര്‍ക്കാരിന് കൈമാറും.

ഈ മാസം 25 മുതല്‍ മാര്‍ച്ച് 27 വരെയാണു നിയമസഭാ സമ്മേളനം. നയപ്രഖ്യാപന പ്രസംഗം വായിക്കാനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു. നയപ്രഖ്യാപനത്തിനു ഗവര്‍ണറെ രാജ്ഭവനിലെത്തി സ്പീക്കര്‍ ക്ഷണിച്ചിരുന്നു.

ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. ജനുവരി 29 മുതല്‍ 31 വരെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും.