Connect with us

Idukki

ഇടുക്കിയെ ദോഷകരമായി ബാധിക്കുന്ന തീരുമാനങ്ങളാണ് സര്‍ക്കാറിന്റേത്; പദയാത്രയുമായി ഡീന്‍ കുര്യാക്കോസ്

11 ദിവസം നീണ്ടുനില്‍ക്കുന്ന പദയാത്ര 23 ന് അടിമാലിയില്‍ സമാപിക്കും.

Published

|

Last Updated

ഇടുക്കി| ബഫര്‍ സോണ്‍ ഉള്‍പ്പടെ ഇടുക്കി ജില്ലയെ ദോഷകരമായി ബാധിക്കുന്ന തീരുമാനങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ എടുക്കുന്നതെന്നാരോപിച്ച് ഡീന്‍ കുര്യാക്കോസ് എംപി പദയാത്ര നടത്തുന്നു. ഇന്ന് വൈകിട്ട് കുമളിയില്‍ നിന്ന് ആരംഭിക്കുന്ന പദയാത്ര എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ജനവാസ കേന്ദ്രങ്ങളില്‍ ബഫര്‍സോണ്‍ പൂജ്യമായി പ്രഖ്യാപിക്കുക, ഭൂനിയമം ഭേദഗതി ചെയ്യുക, കെട്ടിട നിര്‍മ്മാണ നിരോധനം പിന്‍വലിക്കുക, വന്യമൃഗങ്ങളില്‍ നിന്നും കര്‍ഷകന് സംരക്ഷണം നല്‍കുക, കാര്‍ഷിക വിളകളുടെ വിലയിടിവ് തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസിന്റെ പദയാത്ര.

യുഡിഎഫ് ഇടുക്കി ജില്ലാക്കമ്മറ്റി നേതൃത്വം നല്‍കുന്ന പദയാത്രയില്‍ വിവിധ മേഖലകളില്‍ നിന്നുള്ളവരും പങ്കെടുക്കും. 11 ദിവസം നീണ്ടുനില്‍ക്കുന്ന പദയാത്ര 23 ന് അടിമാലിയില്‍ സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

 

---- facebook comment plugin here -----

Latest