Connect with us

Eranakulam

പുഴയിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുഹൃത്ത് മരിച്ചു

സംസാരിക്കുന്നതിനിടെ പെണ്‍കുട്ടി പുഴയിലേക്ക് ചാടുകയായിരുന്നു.

Published

|

Last Updated

ആലുവ | പുഴയില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സുഹൃത്ത് മരിച്ചു. ആലുവ മാര്‍ത്താണ്ഡ വര്‍മ പാലത്തിനു മുകളില്‍ നിന്നാണ് പെൺകുട്ടി പുഴയിലേക്ക് ചാടിയത്. ആലുവ തായിക്കാട്ടുകര എസ് എന്‍ പുരത്ത് വാടകക്ക് താമസിക്കുന്ന പെരുമ്പാവൂര്‍ അല്ലപ്ര നടുവിലേടത്ത് വീട്ടില്‍ ഗൗതം (17) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം.

പാലാരിവട്ടത്ത് വാടകക്ക് താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിനിയായ 17കാരിയുടെ പ്രണയബന്ധം തകര്‍ന്നിരുന്നു. ആശ്വസിപ്പിക്കാനെത്തി സംസാരിക്കുന്നതിനിടെ പെണ്‍കുട്ടി പുഴയിലേക്ക് ചാടുകയായിരുന്നു. ഇതു കണ്ട് ഗൗതം പിന്നാലെ ചാടി. ഇരുവരും വെള്ളത്തില്‍ വീഴുന്നതു കണ്ട മീന്‍ പിടിത്തക്കാര്‍ രക്ഷിക്കാനെത്തി.

ഇരുവരെയും രക്ഷപ്പെടുത്തി വെള്ളത്തില്‍ നിന്ന് കരയിലെത്തിച്ചു. തുടർന്ന് ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗൗതം മരിച്ചിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ഗൗതം. പിതാവ്: മനോജ്, മാതാവ്: ഷേര്‍ളി, സഹോദരി: ഗൗരി.

Latest