Connect with us

Kozhikode

ശിലാസ്ഥാപനം നടത്തി

കുണ്ടൂപ്പറമ്പ് യൂനിയന്‍ വായനശാലയില്‍ എം എല്‍ എ വികസന ഫണ്ട് ഉപയോഗിച്ചു നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു.

Published

|

Last Updated

കുണ്ടൂപ്പറമ്പ് | യൂനിയന്‍ വായനശാലയില്‍ എം എല്‍ എ വികസന ഫണ്ട് ഉപയോഗിച്ചു നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു. ചടങ്ങില്‍ ആറാം വാര്‍ഡ് കൗണ്‍സിലര്‍ ടി എസ് ഷിംജിത്ത് അധ്യക്ഷത വഹിച്ചു. പി ഡബ്ല്യു ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ പി ദിവാകരന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.

ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി വി സുരേഷ്ബാബു, സി പി എം പ്രതിനിധി കെ ബൈജു, കോണ്‍ഗ്രസ്സ് പ്രതിനിധി പി ആനന്ദന്‍, ബി ജെ പി പ്രതിനിധി എം എ വിജയറാം, ഹപ്പിനസ് ഫോറം സെക്രട്ടറി എന്‍ പി മനോജ് കുമാര്‍ ആശംസകളര്‍പ്പിച്ചു.

വായനശാല പ്രസിഡന്റ് എം സി സുദേഷ് കുമാര്‍ സ്വാഗതവും സെക്രട്ടറി ടി പ്രകാശന്‍ നന്ദിയും പറഞ്ഞു.

 

Latest