Connect with us

ZTE Axon 30 Ultra Space Edition

18 ജി ബി റാമുള്ള ആദ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വരുന്നൂ!

ആക്‌സോണ്‍ 30 അള്‍ട്രാ സ്‌പേസ് എഡിഷന്‍ നവംബര്‍ 25ന് പുറത്തിറങ്ങും

Published

|

Last Updated

ഷെന്‍ഷെന്‍ | ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഇസഡ് ടി ഇ യുടെ ആക്‌സോണ്‍ 30, ആക്‌സോണ്‍ 30 അള്‍ട്രാ ശ്രേണിയിലെ അടുത്ത മോഡലായ ആക്‌സോണ്‍ 30 അള്‍ട്രാ സ്‌പേസ് എഡിഷന്‍ നവംബര്‍ 25ന് പുറത്തിറങ്ങും. ഇതിന്റെ ടീസര്‍ കമ്പനി പുറത്ത് വിട്ടു. 18 ജി ബി റാമും ഒരു ടി ബി ഇന്റേണല്‍ മെമ്മറിയുമുള്ള ലോകത്തിലെ ആദ്യ ഫോണ്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്. നിലവില്‍ ഇറങ്ങിയ ആക്‌സോണ്‍ സീരീസിലെ മറ്റ് ഡിവൈസുകള്‍ 16 ജി ബി റാമും 1 ടി ബി മെമ്മറിയുമാണ് നല്‍കികൊണ്ടിരുന്നത്.

കുറഞ്ഞ എണ്ണം ഡിവൈസുകളെ തുടക്കത്തില്‍ വിപണിയില്‍ ലഭ്യമാക്കൂ എന്നാണ് കമ്പനി നല്‍കുന്ന സൂചന. വില എത്രയാവുമെന്നതും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. റാമിനും റോമിനും പുറമെ മറ്റ് സ്‌പെക്‌സില്‍ ആക്‌സോണ്‍ സീരീസിലെ മറ്റ് മോഡലുകളില്‍ നിന്ന് കാര്യമായ മാറ്റങ്ങളുണ്ടാവില്ല. 6.67 ഇഞ്ച് എ എം ഒ എല്‍ ഇ ഡി ഡിസ്‌പ്ലേ, 1080 x 2400 ഫുള്‍ എച്ച് ഡി സ്‌ക്രീന്‍ റസലൂഷന്‍, 144 ഹെര്‍ട്‌സ് റീഫ്രഷ് റേറ്റ്, 20:9 ആസ്‌പെക്ട് റേഷ്യോ, കോണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍ എന്നിവയാണ് പ്രധാന പ്രത്യേകതകള്‍.

ക്വാല്‍ക്കോം സ്‌നാപ് ഡ്രാഗണ്‍ 888 പ്രൊസസര്‍, എല്‍ പി ഡി ഡി ആര്‍ 5 റാം, യു എഫ് എസ് 3.1 സ്റ്റോറേജ് എന്നിവയും മോഡലിന്റെ പ്രത്യേകതയാണ്. 64 എം പി മെയിന്‍ ക്യാമറ, 64 എം പി വൈഡ് ആംഗിള്‍ ലെന്‍സ് ക്യാമറ, 120 ഡിഗ്രി എഫ് ഓ വിയില്‍ 64 എം പി അള്‍ട്രാ വൈഡ് ഷൂട്ടര്‍ അടക്കം നാല് പ്രൈമറി ക്യാമറയാണ് ഡിവൈസിന് ഉള്ളത്.

16 എം പിയാണ് സെല്‍ഫി ക്യാമറ. 66 വാട്‌സ് റാപ്പിഡ് ചാര്‍ജ്ജിംഗില്‍ 4,600 എം എ എച്ച് ബാറ്ററിയാണ് ഈ മോഡലിനുള്ളത്. ആന്‍ഡ്രോയ്ഡ് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

---- facebook comment plugin here -----

Latest