Education Notification
ജാമിഅത്തുല്‍ ഹിന്ദിന്റെ ആദ്യ സെമസ്റ്റര്‍ പരീക്ഷ 25ന് ആരംഭിക്കും
കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍ നിന്നും അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് ആദ്യ സെമസ്റ്റര്‍ പരീക്ഷകള്‍ ആരംഭിക്കുന്നത്.
കോഴിക്കോട് | ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയയുടെ ആദ്യ സെമസ്റ്റര്‍ പരീക്ഷ ഈമാസം 25ന് (തിങ്കള്‍) ആരംഭിക്കും.
കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍ നിന്നും അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് ആദ്യ സെമസ്റ്റര്‍ പരീക്ഷകള്‍ ആരംഭിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി ഇന്‍ ഇസ്‌ലാമിക് സയന്‍സ് (3 വര്‍ഷം), ഹയര്‍ സെക്കന്‍ഡറി ഇന്‍ ഇസ്‌ലാമിക് സയന്‍സ് (2 വര്‍ഷം), സെക്കന്‍ഡറി ഇന്‍ ഇസ്‌ലാമിക് സയന്‍സ് (3 വര്‍ഷം), ബാച്ചിലര്‍ ഓഫ് ഇസ്‌ലാമിക് സയന്‍സ് (5 വര്‍ഷം), മാസ്റ്റര്‍ ഓഫ് ഇസ്‌ലാമിക് സയന്‍സ് (2 വര്‍ഷം) എന്നീ കോഴ്‌സുകളുടെ പരീക്ഷയാണ് നടക്കുന്നത്.