Connect with us

Kerala

കിളികൊല്ലൂരില്‍ മര്‍ദനത്തിന് ഇരയായ സൈനികന്റെ കുടുംബം പ്രതിരോധമന്ത്രിക്ക് പരാതി നല്‍കി

സൈനികനെയും സഹോദരനെയും മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്

Published

|

Last Updated

കിളികൊല്ലൂര്‍ |  കിളികൊല്ലൂരില്‍ സൈനികന് പോലീസ് സറ്റേഷനില്‍ മര്‍ദനമേല്‍ക്കുകയും കള്ളക്കേസെടുക്കുകയും ചെയത് സംഭവത്തില്‍ കുടുംബം കേന്ദ്ര പ്രതിരോധമന്ത്രിക്ക് പരാതി നല്‍കി. സൈനികന്‍ വിഷ്ണുവിന്റെ അമ്മ സലില കുമാരിയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് പരാതി നല്‍കിയത്. തപാല്‍ വഴിയും, ഇ മെയില്‍ വഴിയും പരാതി അയച്ചു. സൈനികനെയും സഹോദരനെയും മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.

സംഭവത്തില്‍ കൊല്ലം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. പൂര്‍വ്വ സൈനിക സേവാ പരിഷത്താണ് മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്. പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റത് മനസിലാക്കിയിട്ടും ചികിത്സ ഉറപ്പാക്കിയില്ലെന്നും പോലീസ് ആവശ്യപ്പെട്ട പ്രകാരം മജിസ്ട്രേറ്റ് ഇരകളെ റിമാന്‍ഡ് ചെയ്തെന്നുമാണ് ആക്ഷേപം.

സംഭവത്തില്‍ വീഴ്ച്ച സമ്മതിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് പരാതിക്കാരനായ വിഘ്‌നേഷ് പറയുന്നു. സത്യങ്ങള്‍ പുറത്ത് വന്നതോടെ കൂടുതല്‍ ന്യായികരിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും യുവാവ് പറഞ്ഞു

Latest