Connect with us

Kerala

ഡ്രൈവര്‍ ഓട്ടോറിക്ഷക്കുള്ളില്‍ മരിച്ച നിലയില്‍

അടൂര്‍ കണ്ണംകോട് തറയിലയ്യത്ത് വീട്ടില്‍ ബിനീഷ് (39) ആണ് മരിച്ചത്.

Published

|

Last Updated

അടൂര്‍ | ഓട്ടോറിക്ഷാ ഡ്രൈവറെ ഓട്ടോയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കണ്ണംകോട് തറയിലയ്യത്ത് വീട്ടില്‍ ബിനീഷ് (39) നെയാണ് ഓട്ടോയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടൂര്‍ സെന്‍ട്രല്‍ ടോളിനു സമീപത്തുള്ള വര്‍ക്‌ഷോപ്പിലായിരുന്നു ഓട്ടോ പാര്‍ക്ക് ചെയ്തിരുന്നത്.

വ്യാഴാഴ്ച രാത്രി വീട്ടില്‍ നിന്നും ഓട്ടോറിക്ഷയുമായി പുറത്തു പോയതായിരുന്നു ബിനീഷ്. വെള്ളിയാഴ്ച രാവിലെയാണ് ബിനീഷിന്റെ മൃതദേഹം ഓട്ടോയ്ക്കുള്ളില്‍ കണ്ടെത്തുന്നത്.

സ്വാഭാവിക മരണമാണെന്ന് അടൂര്‍ പോലീസ് പറഞ്ഞു. ഭാര്യ: ഷീന. മക്കള്‍: ഹാഫിസ്, ഹാദിയ.

 

---- facebook comment plugin here -----

Latest