Kerala
പി ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിക്കാനുള്ള തീരുമാനം ഏകകണ്ഠം:പി ജയരാജന്‍
ഒരിക്കല്‍ പുറത്താക്കപ്പെട്ടാല്‍ അയാള്‍ ആജീവനാന്തം പുറത്താക്കപ്പെടണ്ടേ ആളാണെന്നത് തെറ്റായ ധാരണയാന്നും പി ജയരാജന്‍
 
		
      																					
              
              
            തിരുവനന്തപുരം | പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിക്കാനുള്ള തീരുമാനം സിപിഎം സംസ്ഥാന കമ്മിറ്റി ഒറ്റക്കെട്ടായാണ് എടുത്തതെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍. ഭരണ രംഗത്ത് നല്ല പരിചയമുള്ള വ്യക്തിയാണ് പി ശശി. മറ്റ് വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി മാത്രമാണെന്നും പി ജയരാജന്‍ പറഞ്ഞു.ശശിയുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സമിതിയില്‍ പി ജയരാജന്‍ എതിര്‍പ്പറിയിച്ചെന്ന മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പലവിധ അഭിപ്രായങ്ങളുണ്ടാകാം, പക്ഷെ തീരുമാനം ഏകകണ്ഠമായിരുന്നു. കമ്മിറ്റിയില്‍ എന്തൊക്കെ ചര്‍ച്ച നടന്നുവെന്ന് പുറത്തു പറയാനാവില്ല.പി ശശിക്ക് യാതൊരുവിധ അയോഗ്യതയുമില്ല. ചില വിഷയങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ നടപടി ഉണ്ടായേക്കാം. ഒരിക്കല്‍ പുറത്താക്കപ്പെട്ടാല്‍ അയാള്‍ ആജീവനാന്തം പുറത്താക്കപ്പെടണ്ടേ ആളാണെന്നത് തെറ്റായ ധാരണയാന്നും പി ജയരാജന്‍ പറഞ്ഞു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          



